Friday, February 15, 2008

വ‌ര്‍ഗ്ഗ‌ങ്ങ‌ളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മെമ്പ‌ര്‍ഷിപ്പും



പാര്‍ട്ടിസമ്മേളന‌ത്തിനിടയ്ക്ക് എല്‍.ഡി.എഫ് കണ്‍‌വീന‌റും സി.പി.എം നേതാവും ആയ വൈക്കം വിശ്വന്‍ പാര്‍ട്ടി മെമ്പ‌ര്‍ഷിപ്പിന്റെ കണ‌ക്ക് വ‌ര്‍ഗ്ഗം തിരിച്ച് പറയുന്നത് കേട്ട് ചിരി വന്നു.
അടിസ്ഥാന തൊഴിലാളി വ‌ര്‍ഗ്ഗം --- ഒരു ന‌മ്പ‌ര്
‍ജ‌ന്മി -- ഒരു ന‌മ്പ‌ര്
‍പെറ്റി ബൂര്‍ഷ്വാ --ഒരു ന‌മ്പ‌ര്
‍ബൂര്‍ഷ്വാ --ഒരു ന‌മ്പ‌ര്
എന്റെ ഒര‌റിവ് വെച്ച് “‍ബൂര്‍ഷ്വാസി“ എന്നു വെച്ചാല്‍ അര്‍ഹിയ്ക്കാത്ത ധനം കൈവശം വെച്ചിരിയ്ക്കുന്ന, അല്ലെങ്കില്‍ ആഡംബര‌പൂര്‍ണ്ണ‌മായ ജീവിതരീതിയ‌ള്ള, സൗകര്യങ്ങ‌ളുള്ള എന്നാല്‍ ജന്മിക‌ളേപ്പോലെ പാരമ്പ‌ര്യമായി ധ‌ന‌മില്ലാത്ത, എന്നാല്‍ അടിസ്ഥാന‌വ‌ര്‍ഗ്ഗ‌ത്തെപ്പോലെ ദരിദ്രന‌ല്ലാത്ത ആള്‍ എന്നാണ്.പെറ്റിബൂര്‍ഷാ അതിനു തൊട്ടു താഴെയും.

അങ്ങിനെ വരുമ്പോ‌ള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്ന‌ത നേതൃ‌നി‌ര‌യില്‍ ഉള്ളവ‌ര്‍ ഏതൊക്കെ ക്ലാസ്സുക‌ളില്‍ പെടും? ഉദാഹ‌ര‌ണ‌ത്തിന് ശ്രീ.പിണ‌റായി, ശ്രീ. കോടിയേരി, ശ്രീ അച്ചുതാന‌ന്ദന്‍, ശ്രീ. എസ് ശ‌ര്‍മ്മ എന്നിവരെയെടുക്കാം.
ഇവ‌രൊക്കെ ഏതു വ‌ര്‍ഗ്ഗത്തില്‍ പെടും?
അടിസ്ഥാന‌വ‌ര്‍ഗ്ഗത്തില്‍ "ഉള്ള" എത്ര പേര്‍ ഇപ്പോ‌ള്‍ നേതൃനിരയിലുണ്ട്?
അറിയാന്‍ വ‌യ്യാത്തതുകൊണ്ടാണ്.

5 comments:

ഹരിത് said...

പിണറായി: “ എടാ നിഷ്കളങ്കാ, നീ ആരെന്നാണു് നിന്‍റെ വിചാരം? ഇത്തരത്തിലുള്ള മാദ്ധ്യമ സിന്ഡിക്കേറ്റ് ചോദ്യങ്ങളൊന്നും ഇവിടെ ചിലവാകില്ല.”

ഗീത said...

അച്യുതാനന്ദനെയൊഴിച്ച് ബാക്കിയുള്ളവരെയൊക്കെ ‘ബൂ‘ എന്നു തുടങ്ങുന്ന വര്‍ഗത്തില്‍ പെടുത്താം.....
അയ്യോ പേടിയാവുന്നു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ഈ കമന്റ് ഡിലീറ്റ് ചെയ്തേക്കണേ നിഷ്....
അല്ല, ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന രഹസ്യമാണല്ലോ...

കടവന്‍ said...

ഒരു സുഹൃത്ത് പറയാറുള്ള കാര്യമോര്‍മ്മവരുന്നു, മാര്ക്സിസ്റ്റ് പാറ്ട്ടി നേതാക്കള്‍ അണികളോട് പറയുന്നത് , നിങ്ങള്‍ ചിന്തിക്കേണ്ട നിങ്ങള്ക്ക് വേണ്ടി ഞങ്ങള്‍ ചിന്തിക്കും നിങ്ങള്‍ ഞങ്ങള്ക്ക് വേണ്ടിപ്രവര്ത്തിച്ചാമാത്രം മതി എന്ന്.

Baiju Elikkattoor said...

"All animals are Equal. But some animals are MORE Equal."

- George Orwell

Anonymous said...

ബൂറ്‍ ഷ്വ പെടി ബൂറ്‍ ഷ്വക്കു ആര്‍ ബാലക്റിഷ്ണ പിള്ള ഇങ്ങിനെ നിറ്‍ വചനം നല്‍കിയിരിക്കുന്നു മൂന്നു നേരം ചോറുണ്ണുന്നവന്‍ ബൂറ്‍ ഷ്വ രാവിലെ കഞ്ഞി ബാക്കി രണ്ടു നേരം ചോറു ഉണ്ണുന്നവന്‍ പെറ്റി ബൂറ്‍ ഷ്വ അട്ടിമറിക്കു പോയി പണി ഉടമ എടുക്കുന്നത്‌ കണ്ട്‌ നിന്നു ഭൂതപ്പണം വാങ്ങി ബാറില്‍ പോയി ബിരിയാണിയും റമ്മും അടിക്കുന്നവന്‍ തൊഴിലാളി