Monday, July 19, 2010

ശ്രീ കോട്ടക്ക‌ല്‍ ശിവരാമ‌ന് ആദരാ‌‌‍ഞ്ജ‌ലിക‌ള്‍

സ്ത്രീവേഷങ്ങ‌ള്‍ക്ക് വ്യക്തിത്വം ന‌ല്‍കിയ മ‌ഹാനായ കലാകാര‌‌ന്‍ കാല‌യവനികയിലേക്ക് സാ‌വ‌ധാന‌ം പി‌‌‌‌ന്‍‍‌വാങ്ങിയിരിക്കുന്നു. പക്വതയും കുലീന‌തയും വിവേകവും നിറ‌ഞ്ഞ ദ‌മ‌യന്തിയും ചപലതയും കൗശലവും നിറ‌ഞ്ഞ മോഹിനി‌യേയും, ലാസ്യവും ക്രൗര്യവും നിറഞ്ഞ ല‌ളിതയേയും ത‌നിക്ക് മാത്രം കഴിയുന്ന വി‌ഭ്രമാത്മ‌കമായ ചടുല‌‌ഭാവങ്ങ‌ളിലൂടെ അവതരിപ്പിച്ച് ആ കഥാപാത്രങ്ങ‌ളെ അവിസ്മ‌ര‌ണീയങ്ങ‌ളാക്കിയ ക‌ലാകാര‌ന്‍.

ശ്രീ കോട്ടക്ക‌ല്‍ ശിവരാമ‌ന് ആദരാ‌‌‍ഞ്ജ‌ലിക‌ള്‍!

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

3 comments:

wariermaster said...

ആശാന്‍ ആടിപ്പതിപ്പിച്ച വേഷങ്ങള്‍ ഒരിക്കലും അലഞ്ഞുതിരിയുകയില്ല. അവ എന്നും നമ്മുടെ മനസ്സില്‍ നിറഞ്ഞാടും. സ്മരിക്കാനവസരം തന്നതില്‍ വളരെ നന്ദി.

AMBUJAKSHAN NAIR said...

കഥാപാത്രങ്ങളെ അറിഞ്ഞു ഭാവത്തെയും നാടകീയതയെയും ഉള്‍ക്കൊണ്ടു അവതരിപ്പിച്ചു വിജയിപ്പിച്ച ആ മഹാനായ കലാകാരന്‍ ഇനി നമ്മോടൊപ്പം ഇല്ല. പക്ഷെ നമ്മുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും.

VSS said...

too good..
i enjoyed reading every word.
wondering how anyone can be so good a writer